തിരുവനന്തപുരം: നാല് വോട്ടിന് വേണ്ടി സമുദായ ഐക്യത്തിന് ഭീഷണി ഉയർത്തുന്ന കാഫിറിനെ ഇറക്കിവിട്ടതാരെന്ന് കഴിഞ്ഞ 3 ദിവസമായി ചർച്ച ചെയ്യാൻ സർക്കാരോ മാധ്യമങ്ങളോ ഇല്ല. കാരണം എരിവും പുളിയും നിറച്ച ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ട് തക്ക സമയത്ത് പിണറായിസം ഇറങ്ങിക്കളിച്ചു. അതും സ്വന്തം ബന്ധത്തിലും പോക്കറ്റിലും ഉള്ള വില്ലൻമാരെ മൊത്തം രക്ഷിച്ചു കൊണ്ട് ഉള്ള കളി. ഹേമയുടെ റിപ്പോർട്ട് പുറത്തു വിട്ടെങ്കിലും നമ്മടെ ആൾക്കാരുടെ പേര് ദാസപ്പൻ പുറത്തു വിട്ടില്ല. മൊഴി നൽകിയ നടികൾക്കും അക്കാര്യത്തിൽ വലിയ വിഷമമൊന്നുമില്ല. കാരണം നമ്മടെ സിനിമാക്കാർ നമ്മളെ പീഡിപ്പിച്ചാൽ നമ്മൾടെ ദാസപ്പൻ സർക്കാർ ഉള്ളിടത്തോളം നമ്മൾക്ക് ഒരു പ്രശ്നവുമില്ല. കാരണം നമ്മളും ആ ദുഷ്ട പീഡകരായ അവരും ദാസപ്പാൻ്റെ ആൾക്കാരാണ്, ദാസപ്പൻ്റ പാർട്ടിക്കാരാണ്, നമ്മൾ ഒന്നാണ്. ഇങ്കുലാബ് സിന്ദാബാദ് എന്നാണല്ലോ അതിൻ്റെയൊരിത്. ഏതായാലും ക്രിമിനൽസിൻ്റെ പേര് ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിട്ട് ദാസപ്പൻ മാതൃകയായതിനൊപ്പം കാഫിർ എയറിലായി. റിബേഷ് മാഷ് കുരിശിൽ നിന്ന് ഇറങ്ങി വിശ്രമിക്കാൻ പോയെന്നാണ് ഡിവൈഎഫ്ഐ വൃത്തങ്ങളിൽ നിന്ന് അറിയുന്നത്. ഹേമ റിപ്പോർട്ടിലെ മാന്യൻമാർ രക്ഷപ്പെടുന്ന മുറയ്ക്ക് ഏതെങ്കിലും പ്രതിസന്ധി ഉണ്ടായാൽ കാഫിർ വീണ്ടും രംഗപ്രവേശം ചെയ്തേക്കാം എന്നും അറിയുന്നു. അപ്പോഴേക്കും കാഫിറിനെ കുളിപ്പിച്ച്, തലയീരി, പൊട്ടും തൊട്ട് നല്ല വെടിപ്പായി അടുത്ത വോട്ടു കുത്ത് വലിയ പെരുന്നാളിന് ഇറക്കാം. അപ്പോഴേക്കും അത് വഴിയേ പോയ ഏതേലും യൂത്ത് കോൺഗ്രസുകാരൻ്റെ പുറത്ത് വച്ചുകെട്ടാമോ എന്ന ആലോചനയിലാണ് ദാസപ്പൻ കമ്പനി. യൂത്ത് ലീഗ്കാരനെ കുടുക്കിയാലും ഒരിക്കലും ഒരു ബിജെപിക്കാരനെ പോലും പെടുത്തരുത് എന്ന് ദാസപ്പന് നിർബന്ധവും ഉണ്ട്. മാത്രമല്ലപോരാളി ഷാജി മുതലുള്ള ലതിക വൃന്ദങ്ങൾ തൽക്കാലം കട അടച്ചിട്ട് ഹേമ റിപ്പോർട്ട് വായിച്ച് രാത്രികൾ പകലുകളാക്കാൻ ഉള്ള ശ്രമത്തിലാണ്.
ഒന്നിനെ മറയ്ക്കാൻ മറ്റൊന്ന്, അതിനെ മറയ്ക്കാൻ വേറൊന്ന് എന്ന ലൈനിലാണ് പിണറായി സർക്കാർ എല്ലായിടത്ത് നിന്നും സ്കൂട്ടാകുന്നത്. ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഇരയായും തോക്കായും വേട്ടക്കാരനായും ഉള്ളതിൽ 90 ശതമാനവും ദാസപ്പൻ വക പ്രത്യയശാസ്ത്ര ക്കാരും കൂടെയുള്ളവരും ഒക്കെയായതിനാൽ പഴയ പരസ്യവാചക പലക വീണ്ടും സ്ഥാപിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുണ്ട്. പരസ്യവാചകം നാല് വശത്തുള്ളവർക്കും വായിക്കാം. പരസ്യ വാചകമിതാണ് - സർക്കാർ ഒപ്പമുണ്ട്. എല്ലാവർക്കും തോന്നണം പിണറായി സർക്കാർ അവരോടൊപ്പമാണ് എന്ന്. അത്തരം സമത്വസുന്ദര ലോകത്തിനായുള്ള വിപ്ലവം ആണ് ഇപ്പോൾ കേരളത്തിൽ അരങ്ങേറുന്നത്. അപ്പോഴും കാഫിർ രക്ഷപ്പെടും. ഒടുക്കം സമൂഹം താറുമാറും തല്ലിപ്പൊളിയുമാകും.എത്ര കാലം ഈ രാഷ്ട്രീയം പിണറായി സർക്കാർ തുടരും എന്നേ അറിയേണ്ടതുള്ളൂ.
Will the kafir be blown away by the wind?